തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐജി, ഡിഐജി തലത്തിലാണ് മാറ്റം. ഡിഐജിമാരായ എസ്. അജിതാ ബീഗം, ആർ. നിശാന്തിനി, പുട്ട വിമലാദിത്യ, എസ്. സതീഷ് ബിനോ, എസ്. ശ്യാം സുന്ദർ എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.
എസ്. അജിതാ ബീഗം (ക്രൈം ബ്രാഞ്ച് ഐജി), ആർ. നിശാന്തിനി (പോലീസ് ആസ്ഥാനം ഐജി), എസ്. സതീഷ് ബിനോ (സായുധസേനാ ബറ്റാലിയൻ ഐജി), പുട്ട വിമലാദിത്യ (ഐജി, ആഭ്യന്തര സുരക്ഷ, ഭീകരവിരുദ്ധ സ്ക്വാഡിന്റെ സ്വതന്ത്ര ചുമതല).
എസ്. ശ്യാംസുന്ദർ- (ഐജി, ഇന്റലിജൻസ്, കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡി), ഡോ. അരുൾ ബി. കൃഷ്ണ (ഡിഐജി, തൃശൂർ റേഞ്ച്), ജെ. ഹിമേന്ദ്രനാഥ് (ഡിഐജി, തിരുവനന്തപുരം റേഞ്ച്), കെ. കാർത്തിക് (സിറ്റി പോലീസ് കമ്മീഷണർ, തിരുവനന്തപുരം), ഹരി ശങ്കർ (സിറ്റി പോലീസ് കമ്മീഷണർ, കൊച്ചി).
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി






































