സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിടുന്ന, പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന സിനിമ ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ജെബി മേത്തർ എംപിയും പാർവതി തിരുവോത്തും ഭദ്രദീപം കൊളുത്തിയതോടെ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് തുടക്കമായി.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പാർവതി തിരുവോത്തും വിജയരാഘവനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വ്യത്യസ്‌തമാർന്ന ഒരു ചിത്രമായിരിക്കും ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഒരു ബിഗ് ബജറ്റ് സിനിമ തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
ഒരു പോലീസ് സ്‌റ്റേഷന്റെ പശ്‌ചാത്തലത്തിൽ ത്രില്ലർ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്. കോട്ടയം, കോന്നി, എറണാകുളം എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകൾ. തിരക്കഥ നിർവഹിക്കുന്നത് പോലീസ് ഉദ്യോഗസ്‌ഥനായ പിഎസ് സുബ്രഹ്‌മണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ‘ഹെവൻ’ എന്ന സിനിമയ്‌ക്ക് ശേഷം സുബ്രഹ്‌മണ്യം തിരക്കഥ എഴുതുന്ന ചിത്രമാണ് പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ.
പാർവതിക്കും വിജയരാഘവനും പുറമെ മാത്യു തോമസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്‌ത താരങ്ങൾ കൂടി ചിത്രത്തിൽ അണിചേരും. ‘ലോക’ എന്ന സിനിമയ്‌ക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും ‘രേഖാചിത്രം’ എന്ന സിനിമയ്‌ക്ക് ശേഷം അപ്പു പ്രഭാകർ ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- മനോജ് കുമാർ പി, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശേരി, ലൈൻ പ്രൊഡ്യൂസർ- ദീപ, ഫിനാൻസ് കൺട്രോളർ- ജോസഫ് കെ തോമസ്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കടത്ത്, കലാസംവിധാനം- മകേഷ് മോഹനൻ, ചീഫ്. അസോ. ഡയറക്‌ടർ- ബേബി പണിക്കർ, മേക്കപ്പ്-അമൽ ചന്ദ്രൻ, ആക്ഷൻ- കലൈ കിങ്‌സൺ, വസ്‍ത്രാലങ്കാരം- സമീറ സനീഷ്, പിആർഒ- മഞ്‌ജു ഗോപിനാഥ്, ഡിജിറ്റർ പിആർ- ടാഗ് 360 ഡിഗ്രി, സ്‌റ്റിൽസ്- രോഹിത് കെഎസ്, പബ്ളിസിറ്റി ഡിസൈൻ- റോസ്‌റ്റഡ് പേപ്പർ.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!






































