ന്യൂഡെൽഹി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് മുൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2006-2011 കാലഘട്ടത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗങ്ങൾ ആയിരുന്നവരിൽ ഏഴുപേരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
എംവി ജസ്‌റ്റിൻ, എആർ പീതാംബരൻ, പുഷ്‌പരാജൻ ടിഎം, പികെ കുമാരൻ, കെകെ കൃഷ്‌ണൻ, ഷൺമുഖൻ, കെവി, കെഎ നകുലൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് കേസിൽ മുൻകൂർ ജാമ്യം തേടി സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗങ്ങൾ ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഇവിടെ നിന്നും ജാമ്യം ലഭിക്കാത്ത ഏഴുപേരാണ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യേപേക്ഷ നൽകിയത്. ജസ്‌റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ഇവർക്ക് ജാമ്യം നിഷേധിച്ചത്. ഇവർക്ക് കേസിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!







































