ശാസ്‌തമംഗലത്തെ ഓഫീസ് ഒഴിയും; വിവാദങ്ങൾക്ക് ഇനി സ്‌ഥാനമില്ലെന്ന് വികെ. പ്രശാന്ത്

വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി അടുത്തിടെ ഓഫീസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫീസ് മാറാനാണ് തീരുമാനം.

By Senior Reporter, Malabar News
VK Prasanth and R Sreelekha
Ajwa Travels

തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വികെ. പ്രശാന്ത് തീരുമാനിച്ചു. വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി അടുത്തിടെ ഓഫീസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫീസ് മാറാനാണ് തീരുമാനം.

ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്‌ക്ക് പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആർ. ശ്രീലേഖ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം പ്രശാന്ത് നിരസിച്ചതോടെ ഓഫീസ് പ്രശ്‌നം രാഷ്‌ട്രീയ തർക്കമായി മാറി. ഇനി തർക്കത്തിനും ചർച്ചയ്‌ക്ക്‌ ഇല്ലെന്നും ഓഫീസ് മാറാൻ തീരുമാനിച്ചെന്നും പ്രശാന്ത് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.

”ദിനംപ്രതി നൂറുകണക്കിന് ആളുകൾ വരുന്ന ഇടമാണ് എംഎൽഎ ഓഫീസെന്നും അതിന് പറ്റിയ സ്‌ഥലത്തേക്കാണ് മാറുന്നതെന്നും പ്രശാന്ത് പറഞ്ഞു. വിവാദങ്ങൾക്ക് ഇനി സ്‌ഥാനമില്ല. വികസനത്തിന് വേണ്ടിയാണ് ജനം ഞങ്ങളെ തിരഞ്ഞെടുത്തത്. ഓഫീസിൽ ജനം വരുന്നത് രാഷ്‌ട്രീയത്തിനല്ല. ഈ വിവാദങ്ങളെ വച്ചുകൊണ്ട് തനിക്കെതിരെ വ്യക്‌തിപരമായി അപവാദം പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി. പുതിയ ഓഫീസിലേക്ക് മാറുന്ന തീയതി തീരുമാനിച്ചിട്ടില്ല”- പ്രശാന്ത് പറഞ്ഞു.

ഓഫീസ് മാറ്റം വിവാദമായപ്പോൾ കൗൺസിലറുടെ തിട്ടൂരം അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു എംഎൽഎ പറഞ്ഞത്. എന്നാൽ, ഓഫീസ് മാറാൻ അഭ്യർഥിച്ചത് സൗഹൃദത്തിന്റെ പേരിലാണെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. അടുത്തിടെ ഓഫീസിൽ എംഎൽഎയുടെ ബോർഡിന് മുകളിൽ ശ്രീലേഖയുടെ പേരെഴുതിയ ബോർഡ് സ്‌ഥാപിച്ചതും ചർച്ചയായിരുന്നു.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE