തൃശൂർ: ആമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ്പ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും ശിൽപ്പയുടേത് തൂങ്ങിയ നിലയിലുമായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തി ശിൽപ്പ ആത്‍മഹത്യ ചെയ്‌തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു. പനിയെ തുടർന്ന് മോഹിത് കഴിഞ്ഞദിവസം മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അമ്മയെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടത്. പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഗ്രീൻലൻഡിനെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ





































