തിരുവനന്തപുരം: പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, കെയു. ജനീഷ് കുമാർ എംഎൽഎ എന്നിവർ വീണ്ടും മൽസരിക്കുമെന്ന് പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് സംസ്‌ഥാന നേതൃത്വം വിശദീകരണം തേടി. ഏത് ഘടകത്തിൽ ചർച്ച ചെയ്‌തിട്ടാണ് പ്രഖ്യാപനമെന്നാണ് നേതൃത്വം ആരാഞ്ഞത്.
ചർച്ചകൾക്ക് മുൻപ് മാദ്ധ്യമങ്ങളുമായി സംസാരിച്ചതിൽ നേതൃത്വത്തിന് അതൃപ്‌തിയുണ്ട്. ആറൻമുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മൽസരിക്കുമെന്ന് മാദ്ധ്യമങ്ങളിലൂടെ ജില്ലാ സെക്രട്ടറി വ്യക്‌തമായ സൂചന നൽകിയിരുന്നു. ഇതേ തുടർന്നാണ് രാജു എബ്രഹാമിനോട് വിശദീകരണം തേടിയത്. മുന്നണി തലത്തിൽ എൽഡിഎഫ് ഔദ്യോഗികമായി സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ല.
”വീണാ ജോർജ് മികച്ച മന്ത്രിയാണ്. പത്തനംതിട്ട ജില്ലയെ വീണാ ജോർജ് വീണ്ടും നയിക്കും. രണ്ടു പേരോടും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ തുടരാനും പദ്ധതികൾ പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ മക്കൾക്ക് കേരളത്തിലെവിടെയും മൽസരിക്കാം. എന്നാൽ, ആര് വന്നാലും പത്തനംതിട്ടയിൽ പൊള്ളും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫ് തുടരും. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചെറിയ തിരിച്ചടി ഉണ്ടായെങ്കിലും ശക്‌തമായി തിരിച്ചുവരും”-രാജു എബ്രഹാം പറഞ്ഞു.
Most Read| ശബരിമല സ്വർണക്കൊള്ള; പത്‌മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി





































