ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പുതുവർഷത്തിലെ ആദ്യ ദൗത്യമായ, പിഎസ്എൽവി-സി62– ഇഒഎസ്-എൻ1 ദൗത്യം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിറിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്ന് ഡിആർഡിഒയുടെ ‘അന്വേഷ’ അടക്കം 15 പേലോഡുകളുമായാണ് പിഎസ്എൽവി ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.
ഇന്ന് രാവിലെ 10.17നായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ കഴിഞ്ഞവർഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യം എന്ന നിലയിലും 2026ലെ ആദ്യ വിക്ഷേപണം എന്ന നിലയിലും ഇസ്രോയെ സംബന്ധിച്ച് അഭിമാന നിമിഷമാണ് പിഎസ്എൽവി-സി62/ഇഒഎസ്-എൻയുടെ ലോഞ്ച്.
കഴിഞ്ഞവർഷം നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം ഇതാദ്യമായാണ് വിശ്വസ്‌ത വിക്ഷേപണ വാഹനമായ പിഎസ്എൽവി ഒരു ദൗത്യത്തിന് ഐഎസ്ആർഒ ഉപയോഗിച്ചത്. ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 (അന്വേഷ)യ്‌ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ചെറു ഉപഗ്രഹങ്ങൾ കൂടി ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ചു.
511 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന അന്വേഷയുടെ വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ളവയാണ് അന്വേഷയ്‌ക്ക് പുറമെയുള്ള ബാക്കി ഉപഗ്രഹങ്ങൾ.
ഐഎസ്‌ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ് പേസ് ഇന്ത്യാ ലിമിറ്റഡ് മുഖേനയാണ് ഈ കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപണത്തിന് എത്തിയത്. സ്‌പാനിഷ് സ്‌റ്റാർട്ടപ്പിന്റെ റീ എൻട്രി ക്യാപ്‌സ്യൂളും ഇന്നത്തെ വിക്ഷേപണത്തിന് ഉൾപ്പെട്ടിട്ടുണ്ട്.
ബഹിരാകാശത്തുനിന്ന് കുറഞ്ഞ ചിലവിൽ ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെയെത്താനുള്ള പുതിയൊരു സങ്കേതകവിദ്യയുടെ പരീക്ഷണത്തിനായാണ് കിഡ് എന്ന റീ എൻട്രി ക്യാപ്‌സൂൾ അയക്കുന്നത്. വിക്ഷേപിച്ച രണ്ടുമണിക്കൂറിനകം ക്യാപ്‌സൂൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുകയും ദക്ഷിണ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുകയും ചെയ്യും.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്





































