72ആം വയസിലും തളരാത്ത ചുവടുകൾ, മാതൃഭൂമി കോഴിക്കോട് മാരത്തണിൽ വിസ്‌മയമായിരിക്കുകയാണ് ആലുവ സ്വദേശി ജെ. സാവിത്രി. വയസിലൊക്കെ എന്ത് കാര്യമെന്ന് തെളിയിക്കുകയാണ് ഇവർ. മാരത്തൺ എന്ന ആവേശത്തിന് പിന്നാലെ തീവണ്ടി കയറി കോഴിക്കോട്ട് എത്തിയതാണ് സാവിത്രി.
അൽപ്പം പ്രയാസമുള്ള പത്തുകിലോമീറ്റർ മാരത്തൺ തന്നെ തിരഞ്ഞെടുത്തു. വെറും ഒരു മണിക്കൂർ 51 മിനിറ്റുകൊണ്ട് സാവിത്രി ആ ദൂരം ഓടിത്തീർത്തു. സാവിത്രിക്ക് കൂട്ടായി മകൾ സിന്ധുവും പേരക്കുട്ടി നീരജ് കൃഷ്‌ണനും ബന്ധുവായ എംസി ദിനേശനുമുണ്ട്. എന്നും രാവിലെ പ്രഭാതനടത്തം പതിവാക്കിയ ഈ കുടുംബത്തിന് ആരോഗ്യ സംരക്ഷണം കുടുംബക്കാര്യം കൂടിയാണ്.
വിദേശത്തുള്ള കൊച്ചുമകൾ നാട്ടിലെത്തിയാലും മാരത്തണലിൽ പങ്കെടുക്കാറുണ്ടെന്ന് സാവിത്രി പറയുന്നു. മൂന്നുവർഷമായി മാരത്തണുകളിൽ സാവിത്രി പങ്കെടുക്കുന്നുണ്ട്. ഇത് രണ്ടാംതവണയാണ് പത്തുകിലോമീറ്റർ മാരത്തണിൽ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ട് എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയാണ് സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ ഒരുമികച്ച മാരത്തൺ അനുഭവമാണ് ലഭിച്ചതെന്ന് സാവിത്രി പറഞ്ഞു. ആലുവ ദേശം സ്വദേശിയാണ് സാവിത്രി.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































