തൃശൂർ: 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉൽഘാടനം ചെയ്‌തു. മന്ത്രി കെ. രാജൻ സ്വാഗതപ്രസംഗം നടത്തി. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ കൊടി ഉയർത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വേദിയിലെത്തി.
കല മതേതരത്വവും ജനാധിപത്യവും കൊണ്ടുവന്നെന്നും ഇതിന് സ്‌കൂൾ കലോൽസവം പ്രധാന പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. തന്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചുപോയതുകൊണ്ട് കലയിൽ വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരൻമാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. എല്ലാ കലകളും എല്ലാവരുടേതുമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
25 വേദികളിലായി 15,000 കൗമാരപ്രതിഭകളാണ് ഇക്കുറി കലോൽസവത്തിൽ പങ്കെടുക്കുന്നത്. 250 ഇനങ്ങളിൽ അഞ്ചുദിവസം നടക്കുന്ന മൽസരങ്ങളുടെ പ്രധാനവേദി തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ ആണ്. 18ന് കലോൽസവം സമാപിക്കും.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം







































