ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്‌ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്‌തപ്പോഴാണ്‌ തന്റെ സമ്പാദ്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.

By Senior Reporter, Malabar News
Mangilal
മൻകിലാൽ (Image Courtesy: NDTV) Cropped by MN
Ajwa Travels

ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച യാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട് ഇൻഡോറിൽ. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്‌ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്.

ഇവിടെയെത്തി ഉദ്യോഗസ്‌ഥരോട്‌ സംസാരിക്കവെയാണ് മൻകിലാൽ തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയതും ഉദ്യോഗസ്‌ഥരുടെ കണ്ണുതള്ളിയതും. വർഷങ്ങളായി ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ കൂട്ടിവെച്ച് നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്.

മധ്യപ്രദേശിലെ ഭഗത്‌സിങ് നഗറിൽ മൂന്നുനിലയുള്ള വീടും, ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്‌തീർണമുള്ള വീടും ഒരു ഫ്‌ളാറ്റും തനിക്കുള്ളതായി മൻകിലാൽ വെളിപ്പെടുത്തി. ഇതിന് പുറമെ ഇദ്ദേഹത്തിന്റെ മൂന്ന് ഓട്ടോറിക്ഷകൾ നഗരത്തിൽ വാടകയ്‌ക്ക്‌ ഓടുന്നുണ്ട്. സെഡാൻ കാറുമുണ്ട്. ഇതിലാണ് പലപ്പോഴും മൻകിലാൽ ഭിക്ഷയാചിക്കാൻ എത്താറുള്ളത്.

ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ ഡ്രൈവറെയും നിയമിച്ചിട്ടുണ്ട്. ഇതിനുപുറമെ പലിശയ്‌ക്ക് വായ്‌പ നൽകിയും പണം സമ്പാദിക്കുന്നു. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് മൻകിലാൽ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഇത് ലഭിച്ചത്. മൻകിലാലിന്റെ സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്‌ഥർ തീരുമാനിച്ചിട്ടുണ്ട്.

Most Read| ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്‌റ്റേറ്റിൽ സർക്കാരിന് അവകാശമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE