പാലക്കാട്: ആശാ വർക്കർമാർക്കായി 2000 രൂപ അലവൻസ് നൽകാൻ യുഡിഎഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ തീരുമാനം. പ്രത്യേക കൗൺസിൽ യോഗത്തിൽ തീരുമാനത്തിന് ഐക്യകണ്‌ഠേന അംഗീകാരം ലഭിച്ചു. എൽഡിഎഫ് അംഗങ്ങളും തീരുമാനത്തെ പിന്തുണയ്‌ക്കുകയായിരുന്നു.
തനത് ഫണ്ടിൽ നിന്ന് തുക വകയിരുത്തും. തീരുമാനത്തിൽ സർക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. ആശാ വർക്കർമാർക്ക് 2000 രൂപയുടെ പ്രത്യേക പ്രതിമാസ അലവൻസ് നൽകുമെന്ന് യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്‌ദാനമായിരുന്നു.
Most Read| സംസ്‌ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരളം




































