‘വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി, തൽക്ഷണം മരിച്ചു’; സമ്മർദ്ദം ഉണ്ടായില്ലെന്ന് ഐടി വകുപ്പ്

ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരുടെ സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്‌ടർ ടിജെ ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു.

By Senior Reporter, Malabar News
CJ Roy suicide
സിജെ. റോയ്
Ajwa Travels

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ മരണം വെടിയേറ്റെന്ന് സ്‌ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തൽക്ഷണം മരിച്ചതായി പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിങ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു.

ഇടതുനെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്ന് തൽക്ഷണം മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്‌ടർ അരവിന്ദ് പറഞ്ഞു. 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂർണ വിശകലനത്തിനായി വിശദമായ റിപ്പോർട്ടുകൾ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.

സംഭവ സ്‌ഥലത്ത്‌ നിന്ന് ശേഖരിച്ച രക്‌ത സാമ്പിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്. പോലീസ് ഫൊറൻസിക് ലബോറട്ടറിയുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്. റോയിയുടെ മരണത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അന്വേഷണത്തിന് ഉത്തരവിട്ടു.

ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരുടെ സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്‌ടർ ടിജെ ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ് രംഗത്തെത്തി. ഏത് അന്വേഷണമായും സഹകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.

പരിശോധനകളും നടപടികളും നിയമപരമാണെന്നും സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്ന് റോയ് എഴുതി നൽകിയിരുന്നെന്നും ഉദ്യോഗസ്‌ഥർ പറയുന്നു. വ്യാഴാഴ്‌ചയാണ് സിജെ. റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്‌തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയതെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE