ചാലക്കുടി: മാരക ലഹരി ഉൽപ്പന്നമായ എംഡിഎംഎ കൈവശം വെച്ചതിന് യുവാക്കൾ എക്‌സൈസ് പിടിയിലായി. കറുകുറ്റി ആട്ടുള്ളിൽ വീട്ടിൽ ജോസ്മോൻ ബാബു (23), ഇടപ്പള്ളി വെണ്ണല പുത്തേത്ത് വീട്ടിൽ ടോണി എബ്രഹാം (23) എന്നിവരാണ് ചാലക്കുടി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
റേഞ്ച് ഇൻസ്‌പെക്‌ടർ ആശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. 0.690 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും അധികൃതർ പിടികൂടി. എംഡിഎംഎ കൈവശം വെക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവരുമായി ബന്ധപ്പെട്ട സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: ബിനീഷിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണം; നർക്കോട്ടിക് കൺട്രോൾ ബ്യൂറോ






































