കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 2 ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ ആയിരുന്ന കമറുദ്ദീനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യുന്നത്.
നിക്ഷേപകരുടെ പണം ഏതെല്ലാം രീതിയില്‍ ഉപയോഗിച്ചു, ബംഗളൂരുവിലെ ഭൂമിയടക്കം സ്വകാര്യ സ്വത്ത് സമ്പാദനത്തിന്റെ വിശദാംശങ്ങള്‍, ബിനാമി ഇടപാടുകള്‍ ഉണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുക. കൂടുതല്‍ കേസുകളില്‍ എംഎല്‍എയുടെ അറസ്‌റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
Malabar News: ‘പടക്കങ്ങളില്ലാത്ത ദീപാവലി’ തിരിച്ചടിയായി; വീണ്ടും പരസ്യം പിന്‍വലിച്ച് തനിഷ്‌ക്
അതേസമയം, കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ജില്ല വിട്ടതായാണ് വിവരം. ഇയാളുടെ വീട്ടിലും പോകാനിടയുള്ള സ്‌ഥലങ്ങളിലും അന്വേഷണ സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോടതിയില്‍ കീഴടങ്ങാനാണ് പൂക്കോയ തങ്ങളുടെ ശ്രമമെന്നാണ് സൂചന.






































