കോഴിക്കോട്: കുറ്റ്യാടിയിലെ കാക്കുനിയിൽ അഞ്ച് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയുള്ള ഇടവഴി ജെസിബി ഉപയോഗിച്ച് വീതികൂട്ടി റോഡ് നിർമ്മിക്കുന്നതിനിടെയാണ് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്.
ജെസിബിയുടെ ടയർ തട്ടി ബക്കറ്റ് പൊട്ടിയെങ്കിലും ബോംബ് പൊട്ടാത്തത് വലിയ അപകടം ഒഴിവാക്കി. സ്ഥലത്ത് ബോംബ് സ്ക്വാഡ് അടക്കമുള്ളവർ പരിശോധനയും ബോംബ് നിർവീര്യമാക്കാനുള്ള നടപടികളും ആരംഭിച്ചു.
Malabar News: കോൺഗ്രസ് വനിതാ സ്ഥാനാർഥി ആത്മഹത്യക്ക് ശ്രമിച്ചു; പ്രവാസിക്കും സിപിഎമ്മിനുമെതിരെ ആരോപണം







































