ന്യൂഡെല്‍ഹി : കോവിഡ് ബാധിച്ച് വീട്ടില്‍ ചികില്‍സയില്‍ കഴിയുന്നവരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കുന്നതിനെതിരെ സുപ്രീംകോടതി. ഈ രീതിയിലൂടെ അവിടെ കഴിയുന്ന കോവിഡ് രോഗികളെ തൊട്ടുകൂടാത്തവരാക്കി മാറ്റുന്നതിന് ഇടയാക്കുമെന്നാണ് സുപ്രീംകോടതി പറയുന്നത്. കൂടാതെ അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്നും സുപ്രീംകോടതി ആരോപിച്ചു.
എന്നാല്‍ കോവിഡ് രോഗികളുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കൂടാതെ ഇനിമുതല്‍ നോട്ടീസ് പതിപ്പിക്കുന്ന രീതി നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും കോടതിയില്‍ കേന്ദ്രം വ്യക്തമാക്കി. കോവിഡ് രോഗിയുള്ള അല്ലെങ്കില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്ള വീടുകളില്‍ എത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കാന് വേണ്ടി മാത്രമാണ് ഇത്തരം രീതി സംസ്ഥാനങ്ങള്‍ പിന്തുടരുന്നതെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
Read also : വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ വര്‍ധന


































