കോവിഡ് രോഗികളുടെ വീടുകളിൽ നോട്ടീസ്; എതിർപ്പ് അറിയിച്ച് സുപ്രീംകോടതി

By Team Member, Malabar News
Malabarnews_notice
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കോവിഡ് ബാധിച്ച് വീട്ടില്‍ ചികില്‍സയില്‍ കഴിയുന്നവരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കുന്നതിനെതിരെ സുപ്രീംകോടതി. ഈ രീതിയിലൂടെ അവിടെ കഴിയുന്ന കോവിഡ് രോഗികളെ തൊട്ടുകൂടാത്തവരാക്കി മാറ്റുന്നതിന് ഇടയാക്കുമെന്നാണ് സുപ്രീംകോടതി പറയുന്നത്. കൂടാതെ അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്നും സുപ്രീംകോടതി ആരോപിച്ചു.

എന്നാല്‍ കോവിഡ് രോഗികളുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കണമെന്ന് സംസ്‌ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കൂടാതെ ഇനിമുതല്‍ നോട്ടീസ് പതിപ്പിക്കുന്ന രീതി നിര്‍ത്തണമെന്ന് സംസ്‌ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും കോടതിയില്‍ കേന്ദ്രം വ്യക്‌തമാക്കി. കോവിഡ് രോഗിയുള്ള അല്ലെങ്കില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്ള വീടുകളില്‍ എത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി മാത്രമാണ് ഇത്തരം രീതി സംസ്‌ഥാനങ്ങള്‍ പിന്തുടരുന്നതെന്നും കേന്ദ്രം കോടതിയില്‍ വ്യക്‌തമാക്കി.

Read also : വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ വര്‍ധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE