കോഴിക്കോട്: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 2 വര്‍ഷത്ത ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇന്ധനവില കുതിച്ചിരിക്കുകയാണ്.
ഡീസലിന് 18 ദിവസത്തിന് ഇടയില്‍ കൂടിയത് 3.57 രൂപയാണ്. അതേസമയം ഇക്കാലത്ത് പെട്രോളിന് 2.62 രൂപയും വര്‍ധിച്ചു. പല ജില്ലകളിലും പെട്രോള്‍ വില 85 കടന്നു. 80ന് അടുത്തെത്തിയിരിക്കുക ആണ് ഡീസല്‍ വില. 2018 ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്.
Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടം നാളെ, ഇന്ന് നിശബ്ദ പ്രചാരണം







































