എറണാകുളം : കളമശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കളമശ്ശേരിയിലെ എട്ടാം വാര്‍ഡിലാണ് ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതേ തുടര്‍ന്ന് നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇടപ്പള്ളി എംഎജെ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
കളമശ്ശേരിയിലെ റോക്ക് വെല്‍ വാര്‍ഡിലെ യുഡിഎഫ് ഇലക്ഷന് കമ്മിറ്റി ഓഫീസിന് സമീപത്ത് വച്ചാണ് സംഘര്‍ഷം ഉണ്ടായത്. ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഹസൈനാരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വാര്‍ഡിലെ യുഡിഎഫ് ഇലക്ഷന് കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്നും പ്രതിഷേധ പ്രകടനം നടത്തുമെന്ന് റോക്ക് വെല്‍ വാര്‍ഡിലെ പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി.
Read also : കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകനെ കയ്യോടെ പിടികൂടി







































