ഫത്തോർഡ: ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്സിയെ നേരിടും. കഴിഞ്ഞ മൽസരത്തിൽ ജംഷേദ്പൂർ എഫ്സിയോട് തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് എടികെ. എന്നാൽ, കഴിഞ്ഞ സീസണിൽ നിന്ന് തികച്ചും വ്യത്യസ്തമായി മികച്ച പ്രകടനമാണ് ഹൈദരാബാദ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.
നാല് മൽസരങ്ങളിൽ നിന്ന് 9 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് എടികെ. മൂന്ന് മൽസരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് നേടിയ ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്. ഇതുവരെ കളിച്ച എല്ലാ മൽസരങ്ങളിലും വിജയം നേടിയ ടീമാണ് ഹൈദരാബാദ്. ശക്തരായ ബംഗളൂരിനെതിരെയുള്ള മൽസരം സമനിലയിൽ എത്തിക്കാനും അവർക്ക് സാധിച്ചു. ഒഡെയ് ഒനെയ്ന്ത്യ, ആശിഷ് റായ്, ആകാശ് മിശ്ര എന്നിവർ ഉൾപ്പെടുന്ന പ്രതിരോധ നിരയും ഹാളിചരൺ നർസാരി, ജാവോ വിക്റ്റർ, മുഹമ്മദ് യാസിർ എന്നിവരടങ്ങുന്ന മധ്യനിരയും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അരിഡാനെ സന്റാനയും ലിസ്റ്റൺ കൊളാക്കോയും മുന്നേറ്റത്തിലും തിളങ്ങുന്നു.
Also Read: കർഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യർഥനയുമായി മന്ത്രി
മറുവശത്ത് മികച്ച ആദ്യ ഇലവനാണ് എടികെയുടെ കരുത്ത്. ഏത് സാഹചര്യത്തിലും ഗോളടിക്കാൻ കഴിയുന്ന റോയ് കൃഷ്ണ ടീമിന്റെ ശക്തി കൂട്ടുന്നു. എഡു ഗാർസിയ, കാൾ മക്ഹു, സുഭാശിഷ് ബോസ്, പ്രബീർ ദാസ്, ജന്ദേഷ് ജിംഗാൻ എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നു.







































