തിരുവനന്തപുരം : സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചക്ക് 2 മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതെന്ന് കേന്ദ്രം വ്യക്‌തമാക്കി.
വരും ദിവസങ്ങളില്‍ സംസ്‌ഥാനത്ത് മലയോര മേഖലകളിലും ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയതിന് പിന്നാലെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നൽകി. ബുധനാഴ്‌ച സംസ്‌ഥാനത്ത് ശക്‌തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. അതിനാല്‍ ബുധനാഴ്‌ച ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Read also : സംസ്‌ഥാനത്തെ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം







































