തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മല്‍സരിക്കുമെന്ന് വ്യക്‌തമാക്കി റോഷി അഗസ്‌റ്റിന്‍. നിലവില്‍ മണ്ഡലം മാറേണ്ട സ്‌ഥിതിയില്ലെന്നും, കഴിഞ്ഞ 20 വര്‍ഷമായി കൂടെ നില്‍ക്കുന്ന ജനതയെ വിട്ട് മറ്റൊരു മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇടുക്കിയില്‍ തന്നെ മല്‍സരിക്കുമെന്ന് വ്യക്‌തമാക്കിയ റോഷി അഗസ്‌റ്റിന്‍, ഇടത്പക്ഷ സ്‌ഥാനാര്‍ഥികള്‍ക്ക് ഏത് മണ്ഡലത്തില്‍ നിന്നും ജയിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മാത്രം മതിയെന്നും വ്യക്‌തമാക്കി. ഇടത് മുന്നണിയില്‍ പ്രവേശിച്ച ജോസ് കെ മാണി ഇത്തവണ തിരഞ്ഞെടുപ്പിന് കടുത്തുരുത്തി മണ്ഡലം തിരഞ്ഞെടുത്താല്‍ പാലായിലേക്ക് റോഷി അഗസ്‌റ്റിന്‍ മല്‍സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അദ്ദേഹം ഇപ്പോള്‍ നിലപാട് വ്യക്‌തമാക്കിയിരിക്കുന്നത്.
ഒപ്പം തന്നെ ജോസ് കെ മാണിയുടെ വരവ് ഇടത് പക്ഷത്തിന് ഗുണം ചെയ്‌തിട്ടില്ലെന്ന ആരോപണത്തിന് മറുപടിയും റോഷി അഗസ്‌റ്റിൻ നല്‍കി. ജോസ് കെ മാണിയുടെ വരവ് ഇടത് പക്ഷത്തിന് ഗുണം ചെയ്‌തിട്ടുണ്ടെന്നും, അത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും വ്യക്‌തമാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഇടത് പക്ഷത്തിന് വലിയ വിജയം സ്വന്തമാക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.
Read also : സംസ്‌ഥാന നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും






































