തൃശൂർ: ജില്ലയിലെ 10 ആയുർവേദ ഡോക്‌ടർമാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ല. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ ആയുർവേദ ഡിഎംഒയോട് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.
ശനിയാഴ്‌ച ജില്ലാ ജനറൽ ആശുപത്രിയിൽ ആയിരുന്നു ഇവർക്കുള്ള കോവിഡ് വാക്‌സിൻ കുത്തിവെപ്പ്. എന്നാൽ 10 ഡോക്‌ടർമാർ കുത്തിവെപ്പിനായി എത്തിയില്ല. നേരത്തെ കണക്കെടുത്തത് അനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിൻ എത്തിച്ചത്.
ഇവർ വാക്‌സിൻ സ്വീകരിക്കാതിരുന്നത് ശനിയാഴ്‌ച നടന്ന അവലോകന യോഗത്തിൽ ചർച്ചയായിരുന്നു. ഈ ഡോക്‌ടർമാർക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
Malabar News: നിലമ്പൂര്‍ ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്







































