നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഓപ്പറേഷൻ ജാവയുടെ ട്രെയിലറിന് മികച്ച പ്രതികരണം. കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ത്രില്ലർ ചിത്രമാണ് ഓപ്പറേഷന് ജാവ. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിർമിച്ചത്.
വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്മാൻ, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്, പി ബാലചന്ദ്രന്, ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തത് ഫായിസ് സിദ്ദിഖാണ്. എഡിറ്റര്‍ നിഷാദ് യൂസഫ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജാക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്നു.
Read Also: ഇന്ത്യ-ഇംഗ്ളണ്ട് പരമ്പര; അവസാന രണ്ട് ടെസ്റ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചേക്കും







































