കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും താഴോട്ട്. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് പവന്റെ വില കുറഞ്ഞത്. 400 രൂപകുറഞ്ഞ് പവന്റെ വില 35,000 രൂപയായി. 4375 രൂപയാണ് ഗ്രാമിന്റെ വില.
കഴിഞ്ഞ ദിവസത്തെ വില 35,400 രൂപയായിരുന്നു. ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലെത്തിയ സ്വർണ വില പിന്നീട് 800 രൂപവരെ കൂടിയെങ്കിലും വീണ്ടും അതേ വിലയിൽ എത്തിയിരിക്കുകയാണ്.
അതേസമയം സ്പോട് ഗോൾഡ് വില ആഗോള വിപണിയിൽ ഔൺസിന് 1,791.36 ഡോളറിലേക്ക് താഴ്ന്നു. ആഗോളതലത്തിൽ ബോണ്ടുകളിൽ നിന്നുള്ള ആദായം വർധിച്ചത് വിലയെ ബാധിച്ചു. കൂടാതെ ആഗോളതലത്തിൽ വിലയിടിഞ്ഞതും ഇറക്കുമതി തീരുവ കുറച്ചതും ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിച്ചു.
പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില ദേശീയ വിപണിയിൽ 46,772 രൂപയായി. ഏറ്റവും ഉയർന്ന നിലാവാരമായി 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 56,200ൽ നിന്ന് 9,500 രൂപയുടെ കുറവാണുണ്ടായത്. സംസ്ഥാനത്തും വിലയിൽ 7000 രൂപയുടെ കുറവുണ്ടായി.
Read Also: ആംനെസ്റ്റിക്ക് എതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ തുടരുന്നു; 17.66 കോടി കണ്ടുകെട്ടി








































