കൊച്ചി: വൈറ്റില കടവന്ത്ര റോഡിലെ എളംകുളം വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ (21) ആണ് മരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒന്‍പതാമത്തെ അപകട മരണമാണിത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിനോടു ചേര്‍ന്നുള്ള സ്ളാബില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
പതിവായി വാഹനങ്ങൾ അപകടത്തിൽ പെടുന്ന സ്‌ഥലമാണ് എളംകുളത്തെ ഈ വളവ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു. മെട്രോ തൂണില്‍ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും ഇവിടെ അപകടത്തില്‍ പെടുന്നത്.
Also Read: ഇന്ധനവില കുറക്കൽ; ബാധ്യതയുടെ ഒരു പങ്ക് എണ്ണക്കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം







































