മലപ്പുറം : ജില്ലയിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ വേണു(48) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തോളമായി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ചു നടക്കുകയായിരുന്നു. ടൗണിലെയും പരിസരത്തെയും മെഡിക്കൽ ഷോപ്പുകളും ലാബുകളും കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറ തകർത്താണ് കൃത്യം നടത്താറുള്ളത്.
നിരവധി മോഷണക്കേസുകളിലും, കൊലപാതക കേസുകളിലും ഇയാൾ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് അറസ്റ്റ് ചെയ്ത ഇയാളിൽ നിന്നും ഏകദേശം ഒന്നര ലക്ഷത്തോളം രൂപ കണ്ടെടുത്തിട്ടുണ്ട്. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സിഐ എം സുജിത്, എസ്ഐ കെ അജിത്, ഗ്രേഡ് എസ്ഐ ഷാജു, സിപിഒമാരായ സുജിത്, ശരൺ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read also : മൽസരിക്കുന്നെങ്കിൽ പുതുപ്പള്ളിയിൽ നിന്ന്; നേമത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി






































