അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹരായിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ബങ്കറിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ പ്രദേശവാസികളായ രണ്ടുപേർക്ക് പരിക്കേറ്റു.
96 ബിഎൻ സിആർപിഎഫിന്റെ ബങ്കറിൽ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ലക്ഷ്യ സ്ഥാനത്ത് എത്താതെ റോഡിൽ വെച്ചു തന്നെ ഗ്രനേഡ് പൊട്ടുകയും തുടർന്ന് പ്രദേശവാസികളായ രണ്ടുപേർക്ക് പരിക്കേൽക്കുകയും ആയിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. ഉടൻ പോലീസ് സ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായാണ് വിവരം. അതേസമയം പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അനേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Also: പിഎം കിസാൻ; കർഷകരിൽ നിന്നും പണം തിരിച്ച് പിടിക്കാൻ ഒരുങ്ങി കേന്ദ്രം







































