സാന്ത്വന സദനം; പദ്ധതിയുടെ ഭാഗമായി നാളെ ‘ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്’ നടക്കും

By Desk Reporter, Malabar News
SYS_Global Cyber Conference_ Malabar News
Ajwa Travels

മലപ്പുറം: തണലേകാം തുണയാവാം എന്ന ശീര്‍ഷകത്തില്‍ ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്  സെപ്റ്റംബർ  11നു നടക്കും. ഡിസംബര്‍ 20-ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സാന്ത്വന സദനം പദ്ധതിയുടെ ഭാഗമായാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി കെ.ടി.ജലില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. മലപ്പുറം ജില്ലയിലെ എസ് വൈ എസ് നേതൃത്വമാണ് പരിപാടിയുടെ സംഘാടകര്‍.

വൈകിട്ട് 4.30 സയ്യിദ് ഹബീബ് കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ സൈബര്‍ കോണ്‍ഫറന്‍സിന് തുടക്കം കുറിക്കും. ആധുനിക കോണ്‍ഫറന്‍സ് ആപ്പായ ‘സൂം’ വഴിയാണ് സമ്മേളനം നടക്കുന്നത്. പ്രവാസലോകത്ത് നിന്നും ഇന്ത്യയില്‍ നിന്നുമായി ആയിരത്തിലധികം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കും.

മഞ്ചേരി ഇരുപത്തിരണ്ടാം മൈലില്‍ സ്ഥാപിക്കുന്ന ‘സാന്ത്വന സദനം’ സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തുന്ന സന്ദേശ സമ്മേളനമാണ് നാളെ നടക്കുന്ന സൈബര്‍ കോണ്‍ഫറന്‍സ്. 2020 ഡിസംബര്‍ 20 നാണ് സമ്പൂര്‍ണ്ണ സമര്‍പ്പണം. വാര്‍ധക്യം, ശാരീരിക മാനസിക രോഗങ്ങള്‍, ലഹരി ഉപയോഗം, അനാഥത്വം തുടങ്ങിയ കാരണങ്ങളാല്‍ തെരുവ് അഭയമായവര്‍, ആശുപത്രി വരാന്തകളിലും കടത്തിണ്ണകളിലും അലയുന്നവര്‍, സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവരില്ലാതെ പോലീസും സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഏല്‍പ്പിക്കുന്നവര്‍ ഉള്‍പ്പടെയുള്ളയുള്ള നിരാലംബരെ സംരക്ഷിക്കാനാണ് സ്വാന്തന സദനമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

SYS NEWS: ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്

മൂന്ന് കോടിയോളം രൂപ ചിലവില്‍ വിവിധ സാന്ത്വന സംരംഭങ്ങളാണ് ഘട്ടം ഘട്ടമായി ഇവിടെ ഒരുക്കുന്നത്. മെഡിക്കല്‍ കെയര്‍ സെന്റര്‍, ഡി അഡിക് ഷന്‍ സെന്റര്‍, കൗണ്‍സിലിംഗ് കേന്ദ്രം, ഹോം കെയര്‍ സര്‍വ്വീസ്, സാന്ത്വനം വളണ്ടിയര്‍ സേവനം, ആംബുലന്‍സ് സര്‍വ്വീസ്, ജനാസ സംസ്‌ക്കരണ കേന്ദ്രം തുടങ്ങിയവയാണ് പ്രഥമികമായി ആരംഭിക്കുന്നത്.

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി,ഐ.സി എഫ് ഗള്‍ഫ് കൗണ്‍സില്‍ പ്രസിഡന്റ്, ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം.അബൂബക്കര്‍ പടിക്കല്‍ , വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ , സയ്യിദ് സ്വലാഹുദീന്‍ ബുഖാരി, ഇ.കെ.മുഹമ്മദ് കോയ സഖാഫി, പ്രസംഗിക്കും.

സമാപന പ്രാര്‍ത്ഥനക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീo ഖലീല്‍ ബുഖാരി കാര്‍മികത്വം വഹിക്കും. കെ.പി. ജമാല്‍ കരുളായി, അസൈനാര്‍ സഖാഫി കുട്ടശ്ശേരി അബൂബക്കര്‍ അന്‍വരി ,ബശീര്‍ പറവന്നൂര്‍, എ.പി. ബശീര്‍ ചെല്ലക്കൊടി വി.പി.എം ഇസ്ഹാഖ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നും എസ് വൈ എസ് നേതൃത്വം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

SYS NEWS: യുവജന ശാക്തീകരണം ലക്ഷ്യമിട്ട് എസ് വൈ എസിന്റെ ‘ബീ-ലൈന്‍’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE