യുവജന ശാക്തീകരണം ലക്ഷ്യമിട്ട് എസ് വൈ എസിന്റെ ‘ബീ-ലൈന്‍’

By Desk Reporter, Malabar News
Malabar News_ SYS Beeline Started
Ajwa Travels

മലപ്പുറം: എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹിക വകുപ്പ് നടപ്പിലാക്കുന്ന യുവജന ശാക്തീകരണ പദ്ധതിയായ ‘ബീ ലൈന്‍’ ലോഗോ പ്രകാശന കര്‍മ്മത്തോടെ തുടക്കം കുറിച്ചു. മഅദിന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരിയാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്.

വ്യക്തികള്‍ക്ക് നല്‍കുന്ന ജീവിത സുരക്ഷിതത്വത്തിലൂടെ, സാമൂഹിക സംതൃപ്തിയും രാജ്യ പുരോഗതിയും ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ‘ബീ ലൈന്‍’ പ്രവര്‍ത്തനം ആരംഭിക്കുന്നത്. യുവജനങ്ങള്‍ക്ക് തൊഴില്‍ മേഖലകളില്‍ ആഭിമുഖ്യവും വൈദഗ്ധ്യവും വളര്‍ത്തുന്നതിനാവശ്യമായ പരിശീലനങ്ങള്‍ സംഘടിപ്പിക്കുക, കേന്ദ്ര-സംസ്ഥാന മത്സരപ്പരീക്ഷകള്‍ക്ക് തീവ്രപരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, സംരംഭകത്വ – തൊഴില്‍ മേഖലകളില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

തീവ്ര ആശയ ധാരകളിലേക്ക് യുവ സമൂഹത്തെ നയിക്കാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബോധപൂര്‍വമുള്ള പല ശ്രമങ്ങളും നടക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. അതിനെ പ്രതിരോധിക്കാനുള്ള ഒരു ശ്രമവും കൂടിയാണ് ഈ പദ്ധതി എസ്.വൈ.എസ് ജില്ലാ സെക്രട്ടറി K.P ജമാല്‍ പറഞ്ഞു. തെറ്റായ ആശയധാരകളിലേക്കും അധാര്‍മ്മിക പ്രവര്‍ത്തികളിലേക്കും തീവ്ര ചിന്തകളിലേക്കും നീങ്ങാതെ യുവ സമൂഹത്തിന് ദിശാബോധം നല്‍കുക എന്നത് യുവജന സംഘടനകളുടെ ഉത്തരവാദിത്തമാണ്. അത് കൊണ്ട് തന്നെ, കേവല സംഘടനാ ചട്ടക്കൂടിനപ്പുറം മൊത്തത്തിലുള്ള യൗവനത്തിന് ദിശാബോധം നല്‍കുന്ന കര്‍മ്മ പദ്ധതികളാണ് എസ്.വൈ.എസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും K.P ജമാല്‍ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്യദിനത്തില്‍ മലപ്പുറം മഅദിന്‍ ആസ്ഥാനത്ത് നടന്ന ‘ബീ-ലൈന്‍’ ലോഗോ പ്രകാശന ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജമാല്‍, എ.പി.ബഷീര്‍, വി.പി.എം ഇസ്ഹാഖ്, സിറാജുദ്ദീന്‍ കിടങ്ങയം, മുജീബ് വടക്കേ മണ്ണ, ഹംസ മാസ്റ്റര്‍ ഇരുമ്പുഴി സംബന്ധിച്ചു. കോ-ഓഡിനേറ്റര്‍ അബ്ദുസ്സമദ് സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE