ന്യൂനപക്ഷ ക്ഷേമ മന്ത്രി വകുപ്പിൽ കാര്യമക്ഷമമായി ഇടപെടണം; കേരള മുസ്‌ലിം ജമാഅത്ത്

ന്യൂനപക്ഷ ക്ഷേമത്തിനായി അനുവദിക്കപ്പെട്ട 63കോടി രൂപയിൽ കേവലം 2.79% മാത്രമാണ് വകുപ്പ് വിനിയോഗിച്ചതെന്നാണ്‌ പുറത്തുവന്ന റിപ്പോർട്ടുകൾ. വാർത്ത സത്യമെങ്കിൽ, ഇത് ഞെട്ടിക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.

By Desk Reporter, Malabar News
Kerala Muslim Jamaath on Minority Welfare Minister
പ്രതീകാത്‌മക ചിത്രം
Ajwa Travels

മലപ്പുറം: പുറത്തു വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള പദ്ധതി നടത്തിപ്പിൽ അടിയന്തിരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്‌ഥാനത്തെ 47 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കായി ബജറ്റിൽ നീക്കിവെക്കുന്ന തുകതന്നെ കുറവായിരിക്കെ, അത് യഥാസമയം വിനിയോഗിക്കാതെ നഷ്‍ടപ്പെടുത്തുന്നത് അതീവ ഗുരുതരവും ന്യൂനപക്ഷ സമുദായങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് കമ്മിറ്റി ചൂണ്ടികാണിച്ചു.

നിലവിലെ സാമ്പത്തിക വർഷത്തേക്ക് അനുവദിക്കപ്പെട്ട 63.0 കോടി രൂപയിൽ കേവലം 2.79% മാത്രമാണ് വിനിയോഗിച്ചത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത് ഞെട്ടിപ്പിക്കുന്നതാണ്. അതിനാൽ ഇക്കാര്യത്തിൽ അതീവ ഗൗരവത്തോടെ മന്ത്രി തന്നെ നേരിട്ട് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയെടുത്ത് ജനാധിപത്യ മര്യാദ കാണിക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.

പദ്ധതി നടത്തിപ്പിലെ അപേക്ഷ ക്ഷണിക്കുന്നത് മുതലുള്ള ഗുരുതരമായ വീഴ്‌ചകൾ വകുപ്പിൽ നിത്യസംഭവമായി മാറിയിരിക്കുന്നു. ഇക്കാര്യങ്ങളിൽ എല്ലാം അടിയന്തിര പരിഹാരമാണ് ന്യൂനപക്ഷ സമൂഹം പ്രതീക്ഷിക്കുന്നതെന്നും കമ്മറ്റി ഓർമ്മപ്പെടുത്തി. പദ്ധതികൾക്കായി വകയിരുത്തിയ തുക ഒരുകാരണവശാലും നഷ്‍ടപ്പെടാതെ ന്യൂനപക്ഷ സമുദായ ക്ഷേമ പ്രവർത്തനങ്ങൾക്കായി തന്നെ ഉറപ്പ് വരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, കെകെഎസ് തങ്ങൾ, മുഹമ്മദ് ഹാജി മൂന്നിയൂർ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, പിഎസ്‌കെ ദാരിമി എടയൂർ, യൂസ്‌ഫ്‌ ബാഖവി, അലവിക്കുട്ടി ഫൈസി, പികെഎം ബശീർ, സികെയു മൗലവി മോങ്ങം, കെപി ജമാൽ കരുളായി, മുഹമ്മദ് പറവൂർ, കെടി ത്വാഹിർ സഖാഫി, അലിയാർ കക്കാട് എന്നിവർ സംബന്ധിച്ചു.

SPOTLIGHT | എഫ്‌ബി പോസ്‌റ്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി ശരിവച്ചു കോടതി 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE