നോളജ് സിറ്റിയിൽ ഗ്രാന്‍ഡ് ഇഫ്‌താർ; പതിനായിരങ്ങള്‍ ഒരുമിച്ചു

സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തിൽ പ്രാര്‍ഥനാ സംഗമം, അനുസ്‌മരണ പ്രഭാഷണം, ബദര്‍ മൗലിദ് തുടങ്ങിയ ആത്‌മീയ പരിപാടികളും നടന്നു.

By Desk Reporter, Malabar News
Knowledge City Grand Iftar
Supplied image
Ajwa Travels

കോഴിക്കോട്: ബദ്‌റുല്‍ കുബ്‌റാ ആത്‌മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്‌താറില്‍ പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്‌ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും സമ്മേളനത്തിന് എത്തിയവരാണ് ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്‌ജിദിലും പരിസരത്തുമായി നോമ്പ് തുറന്നത്.

നോമ്പ് തുറക്ക് ആവശ്യമായ വിഭവങ്ങൾ ജനകീയ സമാഹരണത്തിലൂടെയാണ് സമാഹരിച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ ഉൽഘാടനം ചെയ്‌ത സമ്മേളനത്തിൽ സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു.

Knowledge City Grand Iftar
ആത്‌മീയ സമ്മേളനം കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ ഉൽഘാടനം നിർവഹിക്കുന്നു.

സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്‌ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ എന്നിവർ സംബന്ധിച്ചു.

Knowledge City Grand Iftar

ഗ്രാന്‍ഡ് ഇഫ്‌താർ സമ്മേളനത്തിന്റെ ഭാഗമായി ബദ്‌രീയം, ബദര്‍ കിസ പാടിപ്പറയല്‍, മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷിക സദസ്‌, പ്രാര്‍ഥനാ സംഗമം, അനുസ്‌മരണ പ്രഭാഷണം, അസ്‌മാഉൽ ബദ്ര്‍ പാരായണം, ബദര്‍ മൗലിദ് തുടങ്ങിയ ആത്‌മീയ പരിപാടികളും നടന്നു.

MOST READ | കെജ്‌രിവാളിന് ഇടക്കാല ആശ്വാസമില്ല; കേസ് ഏപ്രിൽ മൂന്നിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE