സമസ്‌ത പണ്ഡിത സമ്മേളനം സമാപിച്ചു; ഗ്രാമീണ മനുഷ്യരെ ചേർത്തുപിടിക്കാൻ ആഹ്വാനം

ഇസ്‌ലാമിക വിഷയങ്ങളിൽ പുതിയ കാലത്തോട് സംവദിക്കാന്‍ ശേഷിയുള്ള ആയിരം പ്രബോധകരെ അടിയന്തര സ്വഭാവത്തോടെ സമൂഹത്തിന് സമര്‍പ്പിക്കാൻ സമസ്‌ത ലക്ഷ്യമിടുന്നതായി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു.

By Desk Reporter, Malabar News
Samastha scholars conference concluded _ New Leaders
സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‍ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ, ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‍ലിയാർ
Ajwa Travels

മലപ്പുറം: വര്‍ഗീയതയോടും വിദ്വേഷ പ്രചാരണങ്ങളോടും സന്ധി ചെയ്യാത്ത ഗ്രാമീണ മനുഷ്യരെ ചേര്‍ത്തുപിടിക്കാനും അവരുടെ വിദ്യാഭ്യാസ സാംസ്‌കാരിക തൊഴില്‍പരമായ മേഖലകളില്‍ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും പ്രവർത്തകരെ ആഹ്വാനം ചെയ്‌തും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനത്തിന് സമാപനം കുറിച്ചു.

ഇന്ത്യയാകമാനം സ്വയം പര്യാപ്‌തമായ 5000 മാതൃകാ ഗ്രാമങ്ങളെ രൂപപ്പെടുത്താന്‍ സമസ്‌ത ലക്ഷ്യമിടുന്നതായും മുഖ്യപ്രഭാഷണം നിർവഹിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ പറഞ്ഞു. സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‍ലിയാരുടെ അധ്യക്ഷതയില്‍ സമസ്‌ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയതങ്ങള്‍ ഉൽഘാടനം ചെയ്‌ത സമ്മേളനത്തിൽ സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളാണ് പ്രാർഥന നിർവഹിച്ചത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കൂടിയാലോചന സമിതി(മുശാവറ)അംഗങ്ങളും മേഖലാ ഭാരവാഹികളുമായിരുന്നു സമ്മേളന പ്രതിനിധികള്‍. ഏകദിന പണ്ഡിത സംഗമത്തില്‍ മതം, ദൈവം, യുക്‌തി, രാഷ്‌ട്രം, രാഷ്‌ട്രീയം, അനുഷ്‌ഠാനം, ആചാരം തുടങ്ങി വിവിധ സെഷനുകളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടന്നു.

സെക്രട്ടറിമാരായ പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശോല അബ്‌ദുൽ ജലീല്‍ സഖാഫി, കൊളത്തൂര്‍ അലവി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് ഫളല്‍ കോയമ്മതങ്ങള്‍ എട്ടിക്കുളം, പിഎ ഐദ്രൂസ് മുസ്‍ലിയാർ കൊല്ലം, കെപി മുഹമ്മദ് മുസ്‍ലിയാർ കൊമ്പം, കെകെ അഹമദ് കുട്ടി മുസ്‍ലിയാർ കട്ടിപ്പാറ, വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, എപി അബ്‌ദുള്ള മുസ്‍ലിയാർ മാണിക്കോത്ത്, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എപി അബ്‌ദുൽ ഹകീം അസ്ഹരി എന്നിവര്‍ സംബന്ധിച്ചു.

സമ്മേളനത്തിൽ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 20242027 കാലത്തേക്കുള്ള നേതൃത ഭാരവാഹികളെയും പ്രഖ്യാപിച്ചു. മുൻപുണ്ടായിരുന്ന ഇ. സുലൈമാന്‍ മുസ്‌ലിയാർ പ്രസിഡണ്ടായും കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ ജന. സെക്രട്ടറിയായും തുടരും. പുതിയ ട്രഷറർ ആയി കോട്ടൂര്‍ കുഞ്ഞമ്മു മുസ്‍ലിയാർ സ്‌ഥാനമേറ്റു. സയ്യിദ് അലി ബാഫഖി തങ്ങള്‍, പിഎ ഐദ്രൂസ് മുസ്‍ലിയാർ കൊല്ലം, കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ എന്നിവർ വൈസ് പ്രസിഡണ്ടുമാരും പി. അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ പൊൻമള, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

MOST READ | കലാപ കാരണമായ ഉത്തരവ് റദ്ദാക്കി മണിപ്പൂർ ഹൈക്കോടതി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE