തിരുപ്പിറവി ആഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കണം. എസ് വൈ എസ്.

By Desk Reporter, Malabar News
SYS Prophet's Birthday_ Malabar News
ഫയൽ ഫോട്ടോ
Ajwa Travels

മലപ്പുറം: ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബി() തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ് ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു.

മുഹമ്മദ് നബി()അനുപമ വ്യക്‌തിത്വം എന്ന ശീർഷകത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദാലോഷ പരിപാടികൾ നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടുകളിൽ മൗലിദ് സദസുകൾ സംഘടിപ്പിച്ചും ദാനധർമ്മങ്ങൾ നടത്തിയും ആലംബഹീനർക്ക് അത്താണിയാകാൻ ഈ ദിവസങ്ങളിൽ നമുക്ക് സാധിക്കണം. കോവിഡ് വ്യാപനത്താൽ പ്രതിസന്ധിയിലായ ആളുകൾക്ക് ആവശ്യ വസ്‌തുക്കളെത്തിച്ചും മറ്റ് സഹായങ്ങൾ നൽകിയും നബിദിനാഘോഷങ്ങൾ അർത്ഥ പൂർണ്ണമാക്കണം.

പരസ്‌പര സാഹോദര്യവും സ്നേഹവും പുതു തലമുറയിലേക്ക് സന്നിവേശിപ്പിക്കാൻ ജാഗ്രത കാണിക്കണം. കൂടുംബങ്ങളിലും അയൽവാസികൾ തമ്മിലും പങ്കു വെക്കലുകൾ ഊർജ്ജിതപ്പെടുത്താൻ ഈ അവസരം പരമാവധി വിനിയോഗിക്കണo;  ജില്ല പ്രസിഡണ്ട് ഇ.കെ.മുഹമ്മദ് കോയ സഖാഫിയും ജനറൽ സെക്രട്ടറി കെ.പി. ജമാൽ കരുളായിയും സന്ദേശത്തിൽ പറഞ്ഞു.

Most News: സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം; ടിഎന്‍ പ്രതാപന്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE