ഇസ്രയേൽ നരനായാട്ട്: ഐക്യദാർഢ്യ സംഗമങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത്

നരനായാട്ടിൽ നിസഹായരായി വിതുമ്പുന്ന പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നടത്തുന്ന സംഗമങ്ങളിൽ പ്രമുഖർ പങ്കെടുക്കും.

By Super Admin, superadmin
Gaza
Image: Amber Clay | Pixabay
Ajwa Travels

മലപ്പുറം: (Kerala Muslim Jamaath on Israel attack on Gaza) പിറന്ന നാട്ടിൽ ജീവിക്കാനായി പൊരുതുന്ന പലസ്‌തീൻ ജനതക്കെതിരെ ഇസ്രയേൽ നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ച് പലസ്‌തീൻ മാനവീക ഐക്യദാർഢ്യ സംഗമങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി.

ജില്ലയിലെ 149 സർക്കിൾ കേന്ദ്രങ്ങളിലാണിതു നടത്തുന്നത്. ഈ മാസം 27 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4.15ന് സംഗമങ്ങൾ നടക്കും. അന്താരാഷ്‌ട്ര നിയമങ്ങൾ കാറ്റിൽ പറത്തി ഇസ്രയേൽ നടത്തുന്ന നരനായാട്ടിൽ നിസഹായരായി വിതുമ്പുന്ന പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യപ്പെടാനും ചരിത്രത്തെ തള്ളിക്കളഞ്ഞും, വ്യാപകമായ നുണ പ്രചാരണങ്ങളഴിച്ചുവിട്ടും വംശഹത്യക്ക് ന്യായം ചമയ്‌ക്കുന്ന ജൂതലോബിക്കെതിരെ പൊതുബോധം ഉണർത്തുന്നതിനുമാണ് സംഗമങ്ങൾ നടത്തുന്നത്.

Kerala Muslim Jamaath on Israel attack on Gaza

പ്രാദേശിക രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംഗമത്തിൽ പങ്കാളികളാകും. അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ സ്‌ഥിരീകരിച്ചു. ആകെ 222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത് എന്നാണ് ഇസ്രയേൽ കരുതുന്നത്. ഇവരിൽ 50 പേരെ അധികം വൈകാതെ ഹമാസ് മോചിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റെഡ് ക്രോസ് പ്രതിനിധികളുടെ ഇടപെടലിൽ ഇരട്ട പൗരൻമാരായ ബന്ദികളെ ഉടൻ മോചിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

TECH NEWS | ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE