ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!

ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് ഗൂഗിൾ ക്രോം ഉപയോക്‌താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഗൂഗിൾ ക്രോം പുതിയ പതിപ്പ് അപ്‍ഡേറ്റ് ചെയ്‌തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകുന്നത്.

By Trainee Reporter, Malabar News
Google-Chrome
Ajwa Travels

ന്യൂഡെൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം. (Beware of Google Chrome Users) ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് ഗൂഗിൾ ക്രോം ഉപയോക്‌താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഗൂഗിൾ ക്രോം പുതിയ പതിപ്പ് അപ്‍ഡേറ്റ് ചെയ്‌തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകുന്നത്.

അപ്‍ഡേറ്റ് ചെയ്‌തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് മാത്രമല്ല, നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങൾ വരെ ചോരാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുതുതായി കണ്ടെത്തിയ പിഴവുകളെയാണ് അപകട സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേകിച്ച് ഒരു ഗൂഗിൾ ക്രോം ഉപയോക്‌താവിന്റെ സിസ്‌റ്റത്തിലേക്ക് സൈബർ ആക്രമണകാരികൾക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ഗൂഗിൾ ക്രോമിലെ പുതുതായി കണ്ടെത്തിയ പിഴവുകളെന്നാണ് ടീം അംഗങ്ങൾ പറയുന്നത്.

ഗൂഗിൾ ക്രോം ഡെസ്‌ക്ടോപ്പ് പതിപ്പിന്റെ 117.0.5938.132ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ അവസരത്തിൽ ഉപയോക്‌താക്കൾ ഗൂഗിൾ ക്രോം അടിയന്തിരമായി അപ്‍ഡേറ്റ് ചെയ്യാൻ അധികൃതർ നിർദ്ദേശം നൽകുന്നു.

ഗൂഗിൾ ക്രോം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

1. ഗൂഗിൾ ക്രോം വിൻഡോ തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ട് ഐക്കണിൽ ക്ളിക്ക് ചെയ്യുക.

2. ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് ഹെൽപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. about google chrome ക്ളിക്ക് ചെയ്യുക.

4. ഇതിൽ നിങ്ങളുടെ സിസ്‌റ്റത്തിലെ ഗൂഗിൾ ക്രോം അപ്‌ഡേറ്റാണോ എന്ന് കാണിക്കും.

5. അല്ലെങ്കിൽ അപ്‌ഡേറ്റിൽ ക്ളിക്ക് ചെയ്‌ത്‌ ബ്രൗസർ റീസ്‌റ്റാർട്ട് ചെയ്യുക.

Film| വിജയ്‌യുടെ ‘ലിയോ’ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് വിജയം സൂചിപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE