വിജയ്‌യുടെ ‘ലിയോ’ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് വിജയം സൂചിപ്പിക്കുന്നു

ഒക്‌ടോബർ 19ന് റിലീസാകുന്ന ചിത്രത്തിന് യുകെയില്‍ നിന്ന് 2.4 കോടി, അമേരിക്കയില്‍ നിന്ന് 1.25 കോടി എന്നിങ്ങനെയാണ് സെപ്‌റ്റംബർ 29വരെ ലഭിച്ച മുൻ‌കൂർ ടിക്കറ്റ് ബുക്കിങ് തുക. ഇത് ചിത്രത്തിന്റെ വിജയപ്രതീക്ഷയാണ് പങ്കെവെക്കുന്നത്.

By Trainee Reporter, Malabar News
Actor Vijay New Movie _ Leo

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്‌ടോബർ 19ന് തിയേറ്ററുകളിലെത്തും. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ.

തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്‌ജയ്‌ ദത്ത്, ഗൗതം വാസുദേവ മേനോന്‍, മൻസൂര്‍ അലിഖാന്‍, ബാബു ആന്റണി തുടങ്ങി വലിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം സെവന്‍ സ്‌ക്രീന്‍ സ്‌റ്റു ഡിയോ ആണ് നിര്‍മിക്കുന്നത്.

വിദേശരാജ്യങ്ങില്‍ പലയിടത്തും ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. യുകെയില്‍ സെപ്‌റ്റംബർ ഏഴ് മുതലാണ് ബുക്കിങ് ആരംഭിച്ചത്. റിലീസിന് മൂന്നാഴ്‌ച ബാക്കി നില്‍ക്കെ 2.4 കോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. അമേരിക്കയില്‍ അത് 1.25 കോടിയോളം വരും.

പതിനേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിനൊപ്പമുള്ള വിജയ്‌യുടെ രണ്ടാമത്തെ ചിത്രമാണിത്. 2021 ല്‍ റിലീസ് ചെയ്‌ത മാസ്‌റ്ററായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. കമല്‍ഹാസന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിക്രം ആണ് ലോകേഷ് കനകരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‌ത ചിത്രം.

അതേസമയം, ചെന്നൈ ജവാഹർലാൽ നെഹ്രു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്താനിരുന്ന ‘ലിയോ’യുടെ ഓഡിയോ റിലീസ് മാറ്റിയത് വിജയ്‌യെ സമ്മർദത്തിലാക്കാനുള്ള ഡിഎംകെ സർക്കാരിന്റെ നടപടിയാണിതെന്ന് ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, പരിപാടിയുടെ പാസിനുവേണ്ടിയുള്ള തിരക്കും സുരക്ഷാപ്രശ്‌നങ്ങളും മൂലമാണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിർമാതാവ് ജഗദീഷ് പളനിസാമി പ്രതികരിച്ചു.

വിജയ് രാഷ്ട്രീയത്തിലിറങ്ങാൻ നീക്കങ്ങളാരംഭിച്ചതിൽ ക്ഷുപിതരായ ഡിഎംകെയും സർക്കാരും സമ്മർദം ചെലുത്തുകയാണെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ ആരോപിച്ചു. ആരാധകർ ആവേശപൂർവം എത്തുന്ന ഓഡിയോ റിലീസ് വേളയിൽ രാഷ്‌ട്രീയപ്രവേശം സംബന്ധിച്ച് വിജയ് സൂചന നൽകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

KNOWLEDGE | 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE