നിയമ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ (YouTube India). ചട്ടം പാലിക്കാത്തതിന് ലോകത്ത് ഏറ്റവും അധികം വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തതും ഇന്ത്യയിലാണ്. ലോകത്താകെ 64.8 ലക്ഷം വീഡിയോകളാണ് യൂട്യൂബ് നീക്കിയത്. മെഷീൻ ലേർണിംഗും ഹ്യൂമൻ റിവ്യൂവേഴ്‌സും ചേർന്നാണ് വീഡിയോകളിലെ ചട്ടലംഘനങ്ങളിൽ തീരുമാനമെടുത്തത്.
വിദ്വേഷ പ്രസംഗം, അക്രമങ്ങൾ, കുട്ടികളെ ലൈംഗികമായി ദുരൂപയോഗം ചെയ്യുന്ന ഉള്ളടക്കം, സ്‌പാം എന്നീ വിവിധ നയങ്ങൾ ലംഘിച്ചതിനാണ് നടപടി. ഓരോ രാജ്യത്തും ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം ദോഷകരമായ ഉള്ളടക്കത്തിൽ നിന്ന് ഉപയോക്‌താക്കളെ സംരക്ഷിക്കാനുമാണ് ഇത്തരത്തിൽ വീഡിയോകൾ നീക്കം ചെയ്യലിന് പിന്നിലെന്ന് യൂട്യൂബ് വ്യക്‌തമാക്കി.
വീഡിയോ നീക്കം ചെയ്യാനുള്ള ചില കാരണങ്ങൾ
1. യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചു.
2. ഒന്നിലധികം ഉപയോക്‌താക്കൾ അനുചിതമെന്ന് ഫ്‌ളാഗ് ചെയ്യുക.
3. യൂട്യൂബിന്റെ ഓട്ടോമേറ്റഡ് സിസ്‌റ്റങ്ങൾ നയങ്ങൾ ലംഘിക്കുന്നതായി തിരിച്ചറിയുക.
എന്തുകൊണ്ടാണ് വീഡിയോ നീക്കം ചെയ്‌തതെന്ന് അറിയില്ലെങ്കിൽ, സഹായത്തിനായി യൂട്യൂബ് ഹെൽപ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. അതേസമയം, ഒരു വീഡിയോ അബദ്ധവശാൽ നീക്കം ചെയ്യപ്പെട്ടതായി വിശ്വസിക്കുന്നുവെങ്കിൽ, നീക്കം ചെയ്യലിനെതിരെ അപ്പീൽ നൽകാവുന്നതാണ്.
Most Read| പാചക വാതക വില കുറച്ചു കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു