പാചക വാതക വില കുറച്ചു കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു

വിലയിൽ 200 രൂപ സബ്‌സിഡി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

By Trainee Reporter, Malabar News
Cooking gas supply
Representationl Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചു കേന്ദ്രം. വിലയിൽ 200 രൂപ സബ്‌സിഡി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ നിർണായക നടപടി.

നിൽവിൽ 1100 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇതിന് പുറമെ 200 രൂപ കൂടി ഇളവുണ്ടാകും. പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷൻ നൽകാനും തീരുമാനിച്ചു. മൂന്ന് വർഷം മുമ്പാണ് കേന്ദ്ര സർക്കാർ എൽപിജി സബ്‌സിഡി നൽകുന്നത് നിർത്തിവെച്ചത്. പിന്നാലെ നിരവധി ഉപഭോക്‌താക്കളാണ് ഇതിനെതിരെ പരാതിയുമായി രംഗത്തുവന്നത്.

Most Read| തോഷഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാന് ആശ്വാസം- തടവ് ശിക്ഷ മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE