ഹജജ് കൊള്ളക്കെതിരെ എയർപോർട്ട് മാർച്ചുമായി കേരള മുസ്‌ലിം ജമാഅത്ത്

കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരക്കിനേക്കാൾ ഇരട്ടിയിലധികം ഹജജ് യാത്രാ നിരക്ക് കരിപ്പൂരിൽ നിന്ന് ഈടാക്കുന്ന എയർഇന്ത്യ നടപടിക്കെതിരെ കേരള മുസ്‌ലിം ജമാഅത്ത് കരിപ്പൂരിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് താക്കീതായി മാറി.

By Desk Reporter, Malabar News
Kerala Muslim Jamaath Karipur airport march
പ്രതിഷേധ മാർച്ചിന്റെ മുൻനിര
Ajwa Travels

മലപ്പുറം: ദേശീയപാത കൊളത്തൂർ വിമാനത്താവള ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. കരിപ്പൂരിൽ നിന്നുള്ള ഹജജ് വിമാന യാത്രക്ക് കേരളത്തിലെ മറ്റ് രണ്ട് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുള്ള നിരക്കിനേക്കാൾ ഇരട്ടിയിലധികം വർധിപ്പിച്ച എയർഇന്ത്യ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധം.

മാർച്ച് വിമാനത്താവള കവാട പരിസരത്ത് പോലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കാലങ്ങങ്ങളായി കരിപ്പൂർ എയർപ്പോട്ടിനോടു തുടരുന്ന അവഗണ അവസാനിപ്പിച്ചില്ലെങ്കിൽ ശക്‌തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് സംഘടന മുന്നിട്ടിറങ്ങുമെന്നും നീതി നിഷേധം വെച്ചുപൊറുപ്പിക്കില്ലെന്നും മുദ്രാവാക്യങ്ങളായി മുഴങ്ങിയ പ്രതിഷേധ മാർച്ച് അക്ഷരാർഥത്തിൽ താക്കീതായി മാറി.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെ പ്രാർഥനയോടെയാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. സമാപന പ്രതിഷേധ സമ്മേളനം സംസ്‌ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്‌ദുല്ല ഉൽഘാടനം ചെയ്‌തു. നാമമാത്ര ചാർജിന്റെ കുറവല്ല കരിപ്പൂരിൽ നിന്നുള്ള യാത്രക്കാർക്കും തുല്യതയാണ് ആവശ്യപ്പെടുന്നതെന്നും വലിയ വിമാന സർവീസുകൾ താമസം കൂടാതെ കരിപ്പൂരിൽ നിന്ന് ആരംഭിക്കണമെന്നും അലി അബ്‌ദുല്ല ഉൽഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

ടെൻഡർ നടപടികൾ പുന:പരിശോധിച്ച് ഒരേ ചാർജ് ഈടാക്കാൻ എയർ ഇന്ത്യ തയ്യാറാവണം. ജനവികാരം ഉൾക്കൊള്ളണമെന്നും അലി അബ്‌ദുല്ല പറഞ്ഞു. തുടർന്ന് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി സംസാരിച്ചു. സിപി സൈതലവി ചെങ്ങര സ്വാഗതവും പിഎം മുസ്‌തഫ കോഡൂർ നന്ദിയും പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം എയർപോർട്ട് ഡയറക്‌ടർക്ക് നിവേദനമായി നൽകിയാണ് പ്രതിഷേധ മാർച്ച് അവസാനിച്ചത്.

Kerala Muslim Jamaath Karipur airport march
നേതാക്കൾ വേദിയിൽ

മാർച്ചിന് നേതൃത്വം നൽകിയവർ

മാർച്ചിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി കൂടിയായ എൻ അലി അബ്‌ദുല്ല, സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ, അബ്‌ദുൽ നാസർ അഹ്‌സനി ഒളവട്ടൂർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറിമാരായ സിപി സൈദലവി ചെങ്ങര, മജീദ് കക്കാട്, പിഎം മുസ്‌തഫ കോഡൂർ, എസ്‌വൈഎസ്‍ സംസ്‌ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽ ഹക്കീം അസ്ഹരി, ബശീർ പറവന്നൂർ, മാളിയേക്കൽ സുലൈമാൻ സഖാഫി, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, സികെയു മൗലവി മോങ്ങം, ജി അബൂബക്കർ, പികെ ബശീർ പടിക്കൽ, ഐസിഎഫ് സാരഥികളായ ബശീർ ഉള്ളണം, ബശീർ ഹാജി നിരോൽ പാലം, പികെ അബ്‌ദുറഹ്‌മാൻ പടിക്കൽ, എസ്‌എംഎ സംസ്‌ഥാന സെക്രട്ടറി ടി അബ്‌ദുൽ അസീസ് ഹാജി പുളിക്കൽ, എസ്‌എസ്‌എഫ് സംസ്‌ഥാന സെക്രട്ടറി സ്വാദിഖ് ബുഖാരി, കെപി ജമാൽ കരുളായി, എകെ കുഞ്ഞീതു മുസ്‍ലിയാർ, സയ്യിദ് മുർതളതങ്ങൾ, കുഞ്ഞു മുഹമ്മദ് സഖാഫി പറവൂർ, അബ്‌ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, ബശീർ അരിമ്പ്ര, മുജീബ് റഹ്‌മാൻ വടക്കേമണ്ണ, ഹസൻ സഖാഫി തറയിട്ടാൽ, ഉസാമത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

NATIONAL | ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE