ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്

By Desk Reporter, Malabar News
Malabar News_SYS Webinar on 15Aug2020
Ajwa Travels

മലപ്പുറം: ഭരണഘടനയാണ് സ്വാതന്ത്ര്യമെന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ ഘടകം നടത്തിയ വെബിനാറില്‍ മുന്നോട്ടു വെച്ച സന്ദേശമാണ് ‘ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം’ എന്നത്. സ്വാതന്ത്ര്യ സംരക്ഷണത്തിന് ഇന്നത്തെ സാഹചര്യത്തില്‍ ഈ ആശയം ഏറെ അനിവാര്യമാണന്നും വെബ്ബിനാര്‍ അഭിപ്രായപ്പെട്ടു.

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. അബൂബക്കര്‍ പടിക്കല്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ച വെബിനാറില്‍ സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ നിന്നുള്ള നിരവധി പേരാണ് ഓണ്‍ലൈന്‍ വഴി പങ്കെടുത്തത്. ഭരണഘടന മുന്നോട്ട് വെക്കുന്ന മതേതരത്വം, ജനാധിപത്യം, സമത്വം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തെ ഏക ധ്രുവധാരയിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനുമാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഈ വെബിനാര്‍ സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഹിന്ദുത്വാശയങ്ങള്‍ക്ക് വശംവദരാകാതിരിക്കാനുള്ള ജാഗ്രതയാണ് പൗര സമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ടത്. സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളില്‍ ജനങ്ങളെ ഒന്നിപ്പിച്ച മൂല്യങ്ങളെയും മാനവിക ചിന്തകളെയുമാണ് നാമെപ്പോഴും ഊന്നിപ്പറയേണ്ടത്. നിരാശ ബോധവും അരക്ഷിതാവസ്ഥയും മുതലെടുക്കാനുള്ള ശ്രമങ്ങങ്ങളെ തിരിച്ചറിയണം. രാഷ്ട്ര സംരക്ഷണത്തിനായി ജനകീയ ബദലുകളാണ് ഉയര്‍ന്ന് വരേണ്ടത്. ഇതിനായി രാഷ്ട്രിയ കക്ഷികളില്‍ അഭയം പ്രാപിക്കലല്ല വേണ്ടത്. പ്രധാനമന്ത്രി പുരോഹിതനായി പ്രത്യക്ഷപ്പെടുന്നത് രാജ്യമുയര്‍ത്തിപ്പിടിക്കുന്ന ആചാരപരമായ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും
ഇടതുപക്ഷ ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ചരിത്രത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തലാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള പ്രതിരോധിക്കാനുള പോം വഴിയെന്നും അദ്ദേഹം കൂട്ടിക്കിച്ചേര്‍ത്തു.

വെബിനാറില്‍ കെ ഇ എന്‍ നടത്തിയ പ്രഭാഷണം ഇവിടെ കേള്‍ക്കാം

ഡോ. കെ.എസ് മാധവന്‍, മുസ്തഫ പി.എറായ്ക്കല്‍, ഇ.കെ മുഹമ്മദ് കോയ സഖാഫി എന്നിവര്‍ വെബിനാറില്‍ പ്രസംഗിച്ചു. ശക്കീര്‍ അരിമ്പ്ര സ്വാഗതവും സി.കെ.എം ഫാറൂഖ് നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE