ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സല്യൂട്ടിന്റെ ടീസർ റിലീസ് ചെയ്തു. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സ്ക്രീനിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള ഫോട്ടോകൾ ദുൽഖർ നേരത്തെ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അസ്ലം പുരയിൽ, എഡിറ്റർ ശ്രീകർ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ.
Read also: ‘എല്ലാം ശരിയാകും’; റിലീസ് തീയതി പ്രഖ്യാപിച്ച് ആസിഫ് അലി







































