‘എല്ലാം ശരിയാകും’; റിലീസ് തീയതി പ്രഖ്യാപിച്ച് ആസിഫ് അലി

By Team Member, Malabar News
ellam sheriyakum
Ajwa Travels

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എല്ലാം ശെരിയാകും’. ചിത്രത്തിന്റെ റിലീസ് തീയതി ആസിഫ് അലി തന്നെ പുറത്തു വിട്ടിട്ടുണ്ട്. ജൂൺ 4ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമയുടെ ഫോട്ടോ ഉൾപ്പെടെയാണ് ആസിഫ് അലി റിലീസ് തീയതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ചിത്രത്തിൽ ആസിഫ് ഡിഐവൈഎഫ് പ്രവർത്തകൻ ആയിട്ടാണ് എത്തുന്നതെന്ന സൂചന താരം നൽകുന്നുണ്ട്. രജിഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രം കൂടിയാണ് എല്ലാം ശരിയാകും.

രാഷ്‌ട്രീയമായാലും, കുടുംബമായാലും, വിപ്ളവമായാലും, പ്രണയമായാലും ഞങ്ങൾ ഡിഐവൈഎഫ്‌കാർക്ക് ഒരൊറ്റ നയം ഉള്ളു.. “എല്ലാം ശരിയാകും” എന്ന കുറിപ്പോടെയാണ് ആസിഫ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം രാഷ്‌ട്രീയ പശ്‌ചാത്തലം ഉള്ളതായിരിക്കുമെന്നാണ് സൂചന.

Read also : ജോജു-പൃഥ്വി കൂട്ടുകെട്ടിൽ ‘സ്‌റ്റാർ’; ഉദ്വേഗമുണർത്തി ട്രെയ്‌ലർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE