ജോജു-പൃഥ്വി കൂട്ടുകെട്ടിൽ ‘സ്‌റ്റാർ’; ഉദ്വേഗമുണർത്തി ട്രെയ്‌ലർ

By Trainee Reporter, Malabar News

ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘സ്‌റ്റാർ’ ഏപ്രിൽ 9ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലർ പുറത്തിറങ്ങി. മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‍തത്.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ, ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിശ്വാസങ്ങളെ അടിസ്‌ഥാനപ്പെടുത്തി രൂപ്പെടുത്തിയതാണ് ‘സ്‌റ്റാർ‘ എന്ന് അണിയറ പ്രവർത്തകർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്‌റ്റാർ’. മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചന നവാഗതനായ സുവിൻ എസ് സോമശേഖരത്തിന്റേതാണ്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിൽ സാനിയ ബാബു, ബേബി ശ്രീലക്ഷ്‍മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്‌ജി, സുബ്ബലക്ഷ്‌മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരും അണിനിരക്കുന്നു.

തരുൺ ഭാസ്‌കരനാണ് ഛായാഗ്രാഹകൻ. ലാൽ കൃഷ്‌ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനും രഞ്‌ജിൻ രാജും ചേർന്ന് ഈണം പകരുന്നു. വില്യം ഫ്രാൻസിസാണ് പശ്‌ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രോജക്‌ട് ഡിസൈനർ-ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ-റിച്ചാർഡ്, കലാസംവിധാനം-കമർ എടക്കര, വസ്‌ത്രാലങ്കാരം-അരുൺ മനോഹർ, മേക്കപ്പ്-റോഷൻ എൻജി, സൗണ്ട് ഡിസൈൻ-അജിത് എം ജോർജ്, പിആർഒ പി ശിവപ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ.

Read also: ‘ഒരു താത്വിക അവലോകന’ത്തിനായി ജോജുവും കൂട്ടരുമെത്തുന്നു; ഫസ്‌റ്റ് ലുക്ക് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE