ജില്ലാ സെക്രട്ടറിയായി വി. ജോയ്; ശിവൻകുട്ടിക്ക് അതൃപ്‌തി; യോഗത്തിൽ നിന്ന് വിട്ടുനിൽക്കും

ജില്ലാ സെക്രട്ടറിയായി വി. ജോയ് എംഎൽഎ തന്നെ തുടരാൻ കഴിഞ്ഞ ദിവസം ചേർന്ന തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്‌ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ധാരണയായത്.

By Senior Reporter, Malabar News
v Sivankutty
വി ശിവന്‍ കുട്ടി

തിരുവനന്തപുരം: ഇന്ന് നടക്കാനിരിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. ശാരീരിക ബുദ്ധിമുട്ടുകളാണ് കാരണമെന്ന് അവകാശപ്പെടുമ്പോഴും ജില്ലാ സെക്രട്ടറി സ്‌ഥാനവുമായി ബന്ധപ്പെട്ട കടുത്ത അതൃപ്‌തിയാണ് ഇതിന് പിന്നിലെന്നാണ് സൂചന.

വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരികെ കൊണ്ടുവരുന്നതിൽ ശിവൻകുട്ടി കടുത്ത എതിർപ്പിലാണ്. ജില്ലാ സെക്രട്ടറിയായി വി. ജോയ് എംഎൽഎ തന്നെ തുടരാൻ കഴിഞ്ഞ ദിവസമാണ് ധാരണയായത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്‌ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സാഹചര്യത്തിലായിരുന്നു വി. ജോയ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചത്. തുടർന്ന് എഎ. റഹിം എംപിക്ക് താൽക്കാലിക ചുമതല നൽകുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്‌ട്രീയ സാഹചര്യത്തിൽ ജോയ് തന്നെ സെക്രട്ടറിയായി തിരികെ എത്തണമെന്നാണ് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചത്.

പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇതിനെ അനുകൂലിക്കുന്ന നിലപാടിലാണ്. എന്നാൽ, ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും ഇതിൽ അതൃപ്‌തി വ്യക്‌തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടക്കാനിരിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ശിവൻകുട്ടി പങ്കെടുക്കില്ലെന്ന വിവരം പുറത്തുവന്നത്.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE