‘ഒരു താത്വിക അവലോകന’ത്തിനായി ജോജുവും കൂട്ടരുമെത്തുന്നു; ഫസ്‌റ്റ് ലുക്ക് കാണാം

By Staff Reporter, Malabar News
oru thathwika avalokanam

അഖിൽ മാരാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു താത്വിക അവലോകനം‘ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. ജോജു ജോർജ്, നിരഞ്‌ജ് രാജു, അജു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പൂർണമായും രാഷ്‌ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ഗീവർഗ്ഗീസ് യോഹന്നാൻ ആണ് നിർമിക്കുന്നത്.

വിഷ്‌ണു നാരായണൻ ക്യാമറ കൈകാര്യം ചെയ്യുന്ന ‘ഒരു താത്വിക അവലോകന’ത്തി’ന് ഈണം പകരുന്നത് ഒകെ രവിശങ്കറാണ്. മുരുകൻ കാട്ടാക്കടയുടേതാണ് വരികൾ. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്‌ണൻ, ജോസ് സാഗർ, രാജാലക്ഷ്‌മി എന്നിവർ ചിത്രത്തിനായി ഗാനം ആലപിക്കുന്നുണ്ട്.

ഷമ്മി തിലകൻ, മേജർ രവി, പ്രേംകുമാർ, ബാലാജി ശർമ്മ, വിയാൻ, ജയകൃഷ്‌ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മറ്റ് അണിയറ പ്രവർത്തകർ: എഡിറ്റിങ്- ലിജോ പോൾ, പ്രൊജക്റ്റ് ഡിസൈൻ- ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- എസ്സാ കെ എസ്‌തപ്പാൻ, കല- ശ്യാം കാർത്തികേയൻ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, കോസ്‌റ്റ്യൂം-അരവിന്ദൻ, സ്‌റ്റിൽസ്- സേതു, പരസ്യകല- അധിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ബോസ്, ഫിനാൻസ് കൺട്രോളർ- സുനിൽ വേറ്റിനാട്, ലൈൻ പ്രൊഡ്യുസർ- മേലില രാജശേഖരൻ.

Read Also: മുസ്‌ലിം പള്ളിക്ക് മുന്നില്‍ വോട്ടുപിടിച്ചു; ഖുശ്ബുവിനെതിരെ കേസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE