മുസ്‌ലിം പള്ളിക്ക് മുന്നില്‍ വോട്ടുപിടിച്ചു; ഖുശ്ബുവിനെതിരെ കേസ്

By Staff Reporter, Malabar News
Ajwa Travels

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെതിരെ കോടമ്പക്കം പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് മസ്‌ജിദിന് മുന്നില്‍ നിന്നും വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് കേസ്. തൗസന്റ് ലൈറ്റ്സിലെ ബിജെപി സ്‌ഥാനാര്‍ഥിയാണ് ഖുശ്ബു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ആരാധനാലയങ്ങള്‍ക്ക് 100 കിലോ മീറ്റര്‍ ചുറ്റളവില്‍ തിരഞ്ഞെടുപ്പ് പ്രചാരണമോ വോട്ട് ചോദിക്കലോ പാടില്ലെന്നാണ് ചട്ടമെന്നിരിക്കെ ഖുശ്‌ബു അത് ലംഘിച്ചതായി പരാതിയിൽ പറയുന്നു.

താന്‍ ഡ്യൂട്ടിയിലായിരിക്കെ, ഖുശ്ബുവും അനുയായികളും ഒരു പള്ളിക്ക് മുന്നില്‍ നില്‍ക്കുകയും അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങാതെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്‌തതായി ഉദ്യോഗസ്‌ഥൻ പരാതിയിൽ പറഞ്ഞു. അവരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും നടപടി കൈക്കൊള്ളണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Read Also: അപരനെ നിര്‍ത്തിയത് മാന്യതക്ക് ചേര്‍ന്നതല്ല; ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് കാപ്പന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE