ബെംഗളൂരു: സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അണ്‍ലോക്ക് 4-ന്റെ ഭാഗമായി വന്നിരുന്നു. ഇതിന് പിന്നാലെ സ്‌കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നും കോവിഡ് ഫീസ് ഈടാക്കാന്‍ തുടങ്ങുകയാണ് ബാംഗ്ലൂരിലെ സ്വകാര്യ സ്‌കൂളുകള്‍.
9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഒപ്പം സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ സാനിറ്റൈസര്‍ സ്റ്റേഷനുകള്‍ അടക്കമുള്ള സൗകര്യം ലഭ്യമാക്കണമെന്നും പറയുന്നു.
ഇവ പാലിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തം ആണെന്നും ഇതിനായി വരുന്ന അധിക ചെലവ് പൂര്‍ണമായും സ്‌കൂളുകള്‍ക്ക് വഹിക്കാനാവില്ലെന്നുംസ്വകാര്യ മാനേജ്മെന്റുകള്‍ പറയുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഉള്ളത്. തെര്‍മല്‍ സ്‌കാനറുകള്‍, സാനിറ്റൈസര്‍, മറ്റ് അണുനശീകരണ സാമഗ്രികള്‍ എന്നിവയെല്ലാം സംഘടിപ്പിക്കുമ്പോള്‍ അധിക ബാധ്യയുണ്ടാകുന്നതായും ഇവര്‍ പറയുന്നു.



































