ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും നിർവഹിക്കുന്നത് സാഗർ ഹരിയാണ്. കൂടാതെ ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും, അജേഷ് ആനന്ദ് എഡിറ്റിംഗും നിർവഹിക്കുന്നു.
സ്മൃതി സിനിമാസിന്റെ ബാനറിൽ ബാലമുരളി നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സത്യം മാത്രമേ ബോധിപ്പിക്കൂ. ‘സൂത്രക്കാരൻ’ എന്ന സിനിമയാണ് ഈ ബാനറിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം തന്നെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോക്ടർ റോണി, അംബിക, ശ്രീവിദ്യ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദീപക് അലക്സാണ്ടർ ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കുന്നത്.
Read also : സുരേഷ് ഗോപിയുടെ ആദ്യ ഒടിടി റിലീസ്; ജയരാജിന്റെ ‘അൽഭുതം’ പുറത്തിറങ്ങി







































