മലപ്പുറം: കൺസ്യൂമർ ഫെഡിന്റെ ഈസ്റ്റർ-വിഷു വിപണികളിൽ ജില്ലയിൽ 5.34 കോടിയുടെ വിറ്റുവരവ്. 13 ഇനങ്ങൾ സബ്സിഡി നിരക്കിലും മറ്റ് സാധനങ്ങൾ പൊതുവിപണിയേക്കാൾ 10 മുതൽ 30 ശതമാനംവരെ വിലക്കുറവിലുമാണ് വിൽപ്പന നടത്തിയത്.
ജയ അരി, കുറുവ, കുത്തരി, പച്ചരി, പഞ്ചസാര, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, മല്ലി, തുവരപ്പരിപ്പ്, മുളക്, വെളിച്ചെണ്ണ എന്നീ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ വിറ്റഴിച്ചത്.
ജില്ലയിൽ 77 ചന്തകൾ കൺസ്യൂമർ ഫെഡ് നേതൃത്വത്തിൽ പ്രവർത്തിച്ചു. 62 സഹകരണ സംഘങ്ങളിലും 15 കൺസ്യൂമർഫെഡ് ത്രിവേണി ഔട്ട്ലെറ്റുകളിലുമായി കഴിഞ്ഞ മാസം 28നാണ് ചന്തകൾ തുടങ്ങിയതെന്ന് റീജണൽ മാനേജർ വികെ സത്യൻ പറഞ്ഞു. മികച്ച വിറ്റുവരവാണ് സീസണിൽ കൺസ്യൂമർഫെഡ് നേടിയത്.
Read Also: കോവിഡ് വ്യാപനം; രണ്ട് ദിവസം നീണ്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും






































